മുളപ്പുറം-എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു….

2021-07-19 18:40:22

    
    വണ്ണപ്പുറം:മുളപ്പുറം-എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.മുളപ്പുറത്ത്‌ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച്‌ തൊമ്മന്‍കുത്ത് -വണ്ണപ്പുറം- മൂവാറ്റുപ്പുഴ- എറണാകുളം സര്‍വീസാണ് തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ നിര്‍ത്തലാക്കിയത്.കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ സര്‍വീസ് ഇല്ലാതായിട്ട്.മൂവാറ്റുപുഴ,എറണാകുളം ഭാഗത്തേയ്ക്ക് ജോലിക്കും കൂലിപ്പണികള്‍ക്കും പോയിരുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്ന ഈ സര്‍വീസ്. വണ്ണപ്പുറത്തു നിന്ന് രാവിലെ 7.30 ന് ശേഷമാണ് ഇപ്പോള്‍ എറണാകുളം ഭാഗത്തേയ്ക്ക് സര്‍വീസ്സുള്ളത്.രാവിലെ 5.30 ന് കട്ടപ്പന-ചെറുതോണി-വെണ്‍മണി-വണ്ണപ്പുറം വഴി എറണാകുളത്തിനുണ്ടായിരുന്ന ബസും സര്‍വീസ് നടത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു.കൊവിഡ് വ്യാപാനം കുറയുകയും സമ്ബര്‍ക്ക വിലക്കില്‍ ഇളവ് നല്‍കുകയും ചെയ്തിട്ടും ഗ്രാമീണ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുവാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകുന്നില്ല.സര്‍വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്                                                 19/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.