ലഹരിയിൽ തട്ടിക്കൊണ്ടുപോകൽ നാടകം; കുടുങ്ങിയ സംഘം ഒടുവിൽ തലയൂരി

2021-07-19 18:42:10

    
    അ​ടി​മാ​ലി: മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​ക​ൽ നാ​ട​കം ക​ളി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ല​ഹ​രി ഇ​റ​ങ്ങി​യ​പ്പോ​ൾ മാ​പ്പ് അ​പേ​ക്ഷ ന​ൽ​കി സം​ഘം ത​ല​യൂ​രി.
അ​ടി​മാ​ലി ക​ല്ലാ​ർ ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ആ​റം​ഗ​സം​ഘം വെ​ള്ളി​യാ​ഴ്ച മൂ​ന്നാ​റി​ൽ എ​ത്തി. മൂ​ന്ന് സ്ത്രീ​ക​ളും, മൂ​ന്ന് പു​രു​ഷ​ന്മാ​രു​മാ​ണ്​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ കു​രി​ശു​പാ​റ ഭാ​ഗ​ത്തെ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു യു​വ​തി​യും കാ​റി​ൽ അ​ടി​മാ​ലി​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രി​ക​യാ​യി​രു​ന്നു.
ക​ല്ലാ​ർ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ യു​വ​തി കൂ​ടെ​യു​ള്ള​വ​ർ ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി നാ​ട്ടു​കാ​രോ​ട് വി​ളി​ച്ച് പ​റ​ഞ്ഞു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ വ​ർ​ക്​​ഷോ​പ് ന​ട​ത്തി​പ്പു​കാ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന​ത്തെ പി​ൻ​തു​ട​ർ​ന്ന് സം​ഘ​ത്തെ പി​ടി​കൂ​ടി​യെ​ങ്കി​ലും യു​വ​തി​യും യു​വാ​ക്ക​ളും ല​ഹ​രി​യി​ലാ​ണെ​ന്ന്​ ക​ണ്ടെ​ത്തി.
സം​ഭ​വം അ​റി​ഞ്ഞ് പൊ​ലീ​സ് എ​ത്തി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു. ചോ​ദ്യം​ചെ​യ്യ​ലി​ൽ സം​ഘ​ത്തി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ൾ ക​ല്ലാ​റി​ലെ റി​സോ​ർ​ട്ടി​ൽ ഉ​ള്ള​താ​യി ഇ​വ​ർ പ​റ​ഞ്ഞു.
സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പൊ​ലീ​സ് ഇ​വ​രെ​യും കൂ​ട്ടി കു​രി​ശു​പാ​റ​ക്ക്​ പു​റ​പ്പെ​ട്ടു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ല​ഹ​രി വി​ട്ടു. ത​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും വി​ട്ട​യ​ക്ക​ണം എ​ന്നും പ​റ​ഞ്ഞ് അ​വ​ർ പൊ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി.
ല​ഹ​രി​യി​ൽ ത​മാ​ശ​ക്ക്​​ പ​റ​ഞ്ഞ​താ​ണെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ മൊ​ഴി. പി​ന്നീ​ട്​ താ​ക്കീ​ത് ന​ൽ​കി സം​ഘ​ത്തെ വി​ട്ട​യ​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ ആ​റം​ഗ​സം​ഘം.                           19/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.