വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി വിജയികള്‍ക്കുള്ള ഉപഹാര വിതരണത്തിന്റെ ഉദ്ഘാടനം കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാര്‍ നിര്‍വ്വഹിക്കുന്നു.

2021-07-21 17:53:22

    
    രാജപുരം: എസ്എസ്എല്‍സി  പരീക്ഷയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും, കള്ളാര്‍ ബൂണ്‍ പബ്ലിക് സ്‌കൂള്‍ നിന്നും  മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച  വായനശാല പരിധിയിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിജയം നേടി വിദ്യാര്‍ഥികള്‍ക്കും വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ്  ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയികളുടെ വീടകുകളില്‍ എത്തി ഉപഹാരം നല്‍കി. വിദ്യാര്‍ത്ഥികളായ ഒലീവിയ എലിസബത്ത്, മെറിന്‍ ജേക്കബ്, ജോണ്‍സ് കെ സ്റ്റീഫന്‍,  ഉന്നത വിജയം നേടിയ ഫാത്തിമത്ത് സിജ ഫര്‍ലിന്‍,  സോന ബിജു എന്നിവര്‍ക്കുള്ള ഉപഹാര വിതരണത്തിന്റെ ഉദ്ഘാടനം  കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. പി കെ മുഹമ്മദ് അധ്യക്ഷനായി. ഇ ആര്‍ സതീഷ് സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.                                                                                                   21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.