നീതിക്കായ് കരഞ്ഞപേക്ഷിച്ചു, ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാന്‍സ് യുവതി ആത്മഹത്യ ചെയ്തു

2021-07-21 19:36:12

    
    ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്ത നിലയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമാണ് അനന്യ കുമാരി അലക്‌സ്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അനന്യ ആരോപിച്ചിരുന്നു. ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു.
2020ലാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറി ചെയ്യുന്നത്. ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് അനന്യ പറഞ്ഞിരുന്നു. ശാരീരിക പ്രയാസങ്ങള്‍ മൂലം ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു അനന്യ പറഞ്ഞത്.                                                                                                                                                                                              21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.