ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം
2021-07-21 19:42:11

തിരുവന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്കാണ് (49) ചൊവ്വാഴ്ച സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. എട്ടു പേരാണ് നിലവിൽ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ് 21/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE