എ.എ.വൈ വിഭാഗത്തിന്റെ ജീവിത നിലവാരം; കാസർഗോഡ് സര്‍വ്വേ പുരോഗമിക്കുന്നു

2021-07-21 19:46:50

    
    ഗ്രാമവികസന വകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റാറ്റിസ്റ്റിക് വകുപ്പ്, കുടംബശ്രീ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എഎവൈ വിഭാഗത്തിന്റെ ജീവിത നിലവാര സര്‍വേ പുരോഗമിക്കുന്നു. ജൂലൈ 31 ഓടെ സര്‍വേ അവസാനിക്കും. കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം നടക്കുന്നത്.
ഗ്രാമീണ കുടുംബങ്ങളുടെ ഇല്ലായ്മകളില്‍ നിന്നും അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് വഴി മാറ്റുന്ന പരിവര്‍ത്തന പ്രക്രിയയില്‍ അവര്‍ക്ക് ലഭ്യമാകുന്ന പ്രയോജനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയ സര്‍വ്വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ആവശ്യമാണ്. ഇതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് 2011 ലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്ത സര്‍വ്വേ നടത്തുന്നത്.                                             21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.