ഈസ് ഓഫ് ലിവിങ്ങ് സര്‍വ്വേയും ഡാറ്റാ എന്‍ട്രിയും കാസർഗോഡ് ആദ്യമായി പൂര്‍ത്തികരിച്ച് കാറഡുക്ക

2021-07-21 19:48:03

    
    കാസറഗോഡ്: ഗ്രാമവികസന വകുപ്പും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിങ് സര്‍വ്വേയും ഡാറ്റാ എന്‍ട്രിയും ജില്ലയില്‍ ആദ്യമായി കാറഡുക്ക ഗ്രാമ പഞ്ചായത്ത് വിജയകരമായി പൂര്‍ത്തീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ ജൂലൈ മൂന്നിന് നടത്തിയ ബ്ലോക്ക്തല ശില്‍പശാലയില്‍ സര്‍വ്വേയുടെ ആസൂത്രണം നടത്തി. ഗ്രാമപഞ്ചായത്ത് ജൂലൈ അഞ്ചിനാണ് സര്‍വ്വേ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശ പ്രകാരം അങ്കണവാടി ടീച്ചര്‍മാരുടെയും വര്‍ക്കര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തി. ജൂലൈ 13ന് ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തീകരിച്ചു. ജൂലൈ 15ന് 767 കുടുംബങ്ങളുടെയും വിവരങ്ങള്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഇന്‍വെസ്റ്റിഗേറ്റര്‍ ഈസ് ഓഫ് ലിവിങ്ങ് സര്‍വ്വേയുടെ പോര്‍ട്ടലില്‍ രേഖപ്പെടുത്തി.
കാസര്‍കോട് ജില്ലയില്‍ ഈസ് ഓഫ് ലിവിങ് സര്‍വ്വേ വിവരശേഖരണവും ഡാറ്റാ എന്‍ടിയും പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി കാറഡുക്ക ഗ്രാമ പഞ്ചായത്തിനെ കാസര്‍കോട് ജില്ല ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഹാളില്‍നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഗോപാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ശാന്തകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് നാസര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രത്നാകര, മറ്റ് വാര്‍ഡംഗങ്ങളായ തമ്പാന്‍, സന്തോഷ് കുമാര്‍, ചിത്രകല, പ്രസീജ, താഹിറ, രൂപ സത്യന്‍, ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് സതീശ എന്നിവര്‍ സംസാരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയ അങ്കണവാടി ടീച്ചര്‍മാര്‍ ഒണ്‍ലൈനായി പങ്കെടുത്തു. മുഹമ്മദ് നാസര്‍ സ്വാഗതവും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സീനിയ നന്ദിയും പറഞ്ഞു.                                                                                                             21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.