സ്മാർട്ടായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ : രണ്ടാം പ്ലാറ്റ്‌ഫോം ഉയർന്നു.. ചിലവിട്ടത് 82.5 ലക്ഷം രൂപ

2021-07-21 20:08:36

    
    നീലേശ്വരം : റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോം ഉയർത്തൽ പണി പൂർത്തീകരിച്ചു. 82.5 ലക്ഷം രൂപ ചെലവിൽ 450 മീറ്റർ നീളത്തിലാണ് പ്ലാറ്റ്‌ഫോം ഉയർത്തിയത്. കൂടാതെ ഇരു പ്ലാറ്റ്‌ഫോമുകളിലുമായി ഓരോ കാത്തിരുപ്പുകേന്ദ്രവും റെയിൽവേ ഒരുക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട പ്രവൃത്തിയും തുടങ്ങിക്കഴിഞ്ഞു. കംപ്യൂട്ടർ അനൗൺസ്‌മെന്റ് സംവിധാനം ഒരുക്കുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കും.
സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ വിപുലപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ രണ്ടാഴ്ചമുൻപ് സ്ഥലത്തെത്തിയപ്പോൾ അറിയിച്ചിരുന്നു. രണ്ടുവർഷം മുൻപ് ആരംഭിച്ച പ്ലാറ്റ്‌ഫോം പണി റെയിൽവേ കരാറുകാർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചുള്ള സമരം കാരണം മാസങ്ങളോളം മുടങ്ങിയിരുന്നു. പ്രശ്‌നത്തിന് പരിഹാരമായപ്പോഴേക്ക് കോവിഡ് വ്യാപിച്ചതും പണി വീണ്ടും നീളാൻ കാരണമായി.
അതിനുപിന്നാലെ മഴയെത്തിയതും കരാറുകാരനായ തൃശ്ശൂരിലെ ജോൺസന് പ്രതീക്ഷിച്ച സമയത്ത് പണി പൂർത്തിയാക്കാൻ പറ്റാത്ത സ്ഥിതിവന്നു. ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഉയർത്തൽ സ്ത്രീകൾക്കും കുട്ടികളും മുതിർന്നവർക്കും വലിയ ആശ്വാസമായിരിക്കുകയാണിപ്പോൾ.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ കൂടാതെ ആറോളം മലയോര പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് നീലേശ്വരം.                                                                                                         21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.