കു​പ്ര​സി​ദ്ധ മോഷ്​ടാവ് പിടിയിൽ തീവെട്ടി ബാബുവും കൂട്ടാളിയുംമാണ് പിടിയിലായത്

2021-07-21 20:10:43

    
    നേ​മം: കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് തീ​വെ​ട്ടി ബാ​ബു​വി​നെ​യും കൂ​ട്ടാ​ളി​യെ​യും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ഷാ​ഡോ ടീം ​പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള കൊ​ല്ലം ഉ​ളി​യ​നാ​ട് വി​ല്ലേ​ജി​ൽ പൂ​ത​ക്കു​ളം കു​ള​ത്തൂ​ർ​കോ​ണം ന​ന്ദു ഭ​വ​നി​ൽ തീ​വെ​ട്ടി ബാ​ബു എ​ന്നു വി​ളി​ക്കു​ന്ന ബാ​ബു (62), കൂ​ട്ടാ​ളി ക​ളി​യി​ക്കാ​വി​ള കോ​ഴി​വി​ള​യി​ൽ അ​ബ്​​ദു​ൽ റ​ഫൂ​ക്ക് (24) എ​ന്നി​വ​രെ​യാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.
പൂ​ജ​പ്പു​ര അ​ൻ​വ​ർ ഗാ​ർ​ഡ​ൻ​സി​ന് സ​മീ​പം ശ്രീ ​വീ​ട്ടി​ൽ റി​ട്ട. ഐ.​ആ​ർ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​െൻറ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ജൂ​ൈ​ല ഒ​മ്പ​ത്​ മു​ത​ൽ മൂ​ന്നു​ദി​വ​സം വീ​ട്ടി​ൽ ആ​ളി​െ​ല്ല​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ മോ​ഷ്​​ടാ​ക്ക​ൾ വീ​ടി​െൻറ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി സ്വ​ർ​ണ​വും വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്​​ട​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ല്‍റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.
ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ മാ​ർ​ച്ചി​ൽ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​െൻറ മ​ണ​ക്കാ​ടു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സി​െൻറ ഗേ​റ്റ് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്ടി​വ സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച​തും ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ക്കി​െൻറ വീ​ട്ടി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ്​​ടി​ച്ച​തും ഇ​വ​രാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യു​മെ​ന്ന് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.                                  21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.