*പീഡന പരാതി; മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി, ശശീന്ദ്രനെതിരെ നടപടി എടുക്കുമെന്ന് കരുതി.*

2021-07-22 17:29:11

    
    തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്‍ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി. എ കെ ശശീന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി ചോദിച്ചു. ശശീന്ദ്രന് എതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.രാവിലെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത് അഭ്യൂഹങ്ങള്‍ കൂട്ടിയെങ്കിലും പിണറായി രാജിയാവശ്യപ്പെട്ടില്ല. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്റെ വിശദീകരണം മുഖവിലക്കെടുത്താണ് പിന്തുണ.
മന്ത്രിയുടെ ഇടപെടലില്‍,ദുരുദ്ദേശമില്ല ജാഗ്രത കുറവുണ്ടായി എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം.                                                                                                             22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.