ബേക്കല്‍ പാലത്തിന് സമീപം അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു.

2021-07-22 17:30:36

    
    ബേക്കല്‍ പാലത്തിന് സമീപം അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു. ബേക്കല്‍ ചിറമ്മലിലെ ബാബുരാജ് (45) ആണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയും,ഇട സമയങ്ങളില്‍ മജീഷ്യനുമായിരുന്നു.ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബാബുരാജ്.ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള
കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു.സംഭവ സ്ഥലത്തു തന്നെ ബാബു മരിച്ചു.
പരേതരായ അമ്പാടി കടവന്റെയും താലയുടേയും മകനാണ്. ഭാര്യ: പുഷ്പ മക്കള്‍: വര്‍ണന്‍, വൃന്ദ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: കുമാരന്‍, നന്ദനന്‍ (ഖത്തര്‍ ), ലളിത, പരേതയായ വത്സല.                                                                                                                                                                                              22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.