വൈദ്യുതി നിയമഭേദഗതി ബിൽ ; വയർമെൻ അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്*

2021-07-22 17:33:45

    
    കാഞ്ഞങ്ങാട്:  തിങ്കളാഴ്ച ആരംഭിക്കുന്ന
പാർലമെന്റ് സമ്മേളനത്തിൽ പരിഗണനയ്ക്ക് എടുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) സംസ്ഥാന വ്യാപകമായി വീട്ടുമുറ്റങ്ങളിൽ കുടുംബാംഗങ്ങളുമൊത്ത് തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് പ്രതിഷേധ സമരം നടത്തി
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ 2010 ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുന്നത്.ഇന്നുള്ള ഇലക്ട്രിക്കൽ വയർമെൻ എന്ന കാറ്റഗറിക്ക് പകരം ഇലക്ട്രിക്കൽ വർക്ക്മാൻ എന്ന പുതിയ വിഭാഗമാണ്  കൂട്ടി ചേർത്തിട്ടുള്ളത്.ഇലക്ട്രിക്കൽ വർക്ക്മെൻ പെർമിറ്റ് മൂന്ന് കാറ്റഗറികളിൽ ആയി വിഭജിക്കുകയും ചെയ്തിട്ടുണ്ട്.വർക്ക്മാൻ,സൂപ്പർ വൈസർ എന്നീ ലൈസൻസുകൾ നിശ്ചിത സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.നിലവിൽ ഈ ലൈസൻസുകൾ കൈവശമുള്ളവരിൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടാത്തവരുടെ ഭാവി അനിശ്ചിതത്വത്തിലാവും കേരള സർക്കാർ ലൈസൻസ് നെൽകിയ ലക്ഷക്കണക്കിന് തൊഴിലാളികൾ ഈ മേഖലയിൽ നിന്ന്
തുടച്ചുനീക്കി തൊഴിലില്ലാത്തവരായി മാറും.
ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വൈദ്യുതി വിതരണ മേഖലയിലും ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. മൂലധന നിക്ഷേപവും മത്സരവും വർധിപ്പിക്കുക ലക്ഷ്യമിടുന്നതിലൂടെ വിതരണ മേഖലയിൽ സ്വകാര്യ കമ്പനി കൾക്കു നിയന്ത്രണം ഉറപ്പിക്കാൻ ഇത് വഴിയൊരുക്കും.ഏതു പ്രദേശത്ത് ആർക്ക് വൈദ്യുതി നൽകണമെന്നു വിതരണക്കാർ തീരുമാനിക്കുന്നതോടെ, വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ഉയരാനുള്ള സാധ്യതയുമുണ്ട്.
ആയതിനാൽ നിലവിൽ ലൈസൻസുള്ള തൊഴിലാളികൾക്ക് തുടർന്നും തടസ്സമില്ലാതെ ജോലി ചെയ്യുന്നതിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്
കാസർഗോഡ് ജില്ലയിലെ മുഴുവൻ യൂണിറ്റുകളുടെയും നേതൃത്വത്തിൽ അംഗങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തി നിൽപ്പ് സമരം സംഘടിപ്പിച്ചു ഓൺലൈനായി നടന്ന പ്രധിഷേധയോഗം ജില്ലാ പ്രസിഡണ്ട് Bസുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം രഘുനാഥൻ ഉൽഘാടനം ചെയ്തു ജില്ലാ സെക്രട്ടറി മധുസൂദനൻ നായർ സ്വാഗതമാശംസിച്ചു സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് മെമ്പർ കൃഷ്ണൻ കൊട്ടോടി ജില്ലാ വൈസ് പ്രസിഡണ്ട് ടിവി കുമാരൻ വിനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു                                                                                                             22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.