*കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി*

2021-07-22 17:36:46

    
    കാഞ്ഞങ്ങാട്: സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി തിരുത്തുക, ഇപിഎഫ്  അംഗീകാരം ലഭ്യമാക്കി ആദായനികുതി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളകോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സിഐടിയു ) സംസ്ഥാനവ്യാപകമായി കേരള ബാങ്കുകൾക്കു മുന്നിൽ  ധർണ നടത്തി.
 കാഞ്ഞങ്ങാട് നടന്ന   ധർണ്ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വിവി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.
 ഏരിയ പ്രസിഡന്റ് കെവി തങ്കമണി അധ്യക്ഷത വഹിച്ചു.
 യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി വിശ്വനാഥൻ, സി വിജയൻ, എം സതീശൻ, ടി പി രാജേഷ്, പി രാമചന്ദ്രൻ  എന്നിവർ സംസാരിച്ചു.
 ഏരിയാ സെക്രട്ടറി എ കെ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു..
 ഫോട്ടോ അടിക്കുറിപ്പ്-:
 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സിഐടിയു ) കാഞ്ഞങ്ങാട്  കേരള ബാങ്ക് മുഖ്യ ശാഖ മുന്നിൽ മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വിവി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു                                                                                        22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.