മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം

2021-07-22 17:40:37

    
    തിരുവനന്തപുരം:  മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
2009ലെ വെടിവെപ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി.
ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പില്‍ നീതി ലഭിക്കാനുമായി തുടർ പ്രതിഷേധ പരിപാടികൾ നടത്താനും സാംസ്കാരിക സമിതി ആലോചിക്കുന്നുണ്ട്.                                         22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.