കഞ്ചാവ് ചെടികൾ പിടികൂടി.

2021-07-22 17:45:13

    
    ചാരുംമൂട് :ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്തു നിന്നും കഞ്ചാവ് ചെടികൾ പിടികൂടി.
നാട്ടുകാരാണ് ഇവിടെ കഞ്ചാവ് എന്ന് സംശയിക്കുന്ന ചെടികൾ കണ്ടതായി നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചത്. റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ ഇത് കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു മാസം മുമ്പ് ഈ ഭാഗത്ത് നിന്നും ശുചീകരണ പ്രവർത്തനത്തിനിടെ  നാട്ടുകാർ കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു.
പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ പ്രവർത്തനം സജീവമാണെന്നും അന്വേഷണം വേണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.നൗഷാദ് ആവശ്യപ്പെട്ടു.                                                                           22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.