കുട്ടികളുടെ ധീരത ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2021-07-24 17:27:10

    
    2021ലെ കുട്ടികളുടെ ധീരതയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അപേക്ഷ ക്ഷണിച്ചു. നാമനിര്‍ദേശ പത്രിക കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം കുട്ടിയുടെ ധീരമായ ഇടപെടല്‍ സംബന്ധിച്ച് 250 വാക്കില്‍ കുറയാത്ത കുറിപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കണം. നാമനിര്‍ദ്ദേശ അപേക്ഷയോടൊപ്പം ജനനതീയതി രേഖ, കുട്ടിയുടെ ധീര പ്രവര്‍ത്തി സംബന്ധിച്ച് പത്രങ്ങളിലോ മാസികകളിലോ വന്ന വാര്‍ത്തയുടെ കട്ടിംഗ് അല്ലെങ്കില്‍ പോലീസ് എഫ്ഐആര്‍ അല്ലെങ്കില്‍ പോലീസ് ഡയറി എന്നിവ ചേര്‍ത്തിരിക്കണം. സംഭവം നടക്കുന്ന സമയത്തെ പ്രായപരിധി 6 മുതല്‍ 18 വയസുവരെ ആയിരിക്കണം. താഴെപറയുന്ന ആരെങ്കിലും രണ്ടുപേര്‍ അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം.
1. പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ ഗ്രാമ പഞ്ചായത്ത്/ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
2. സംസ്ഥാന ശിശുക്ഷേമ സമതി പ്രസിഡന്റ്/സെക്രട്ടറി
3. ജില്ലാ കളക്ടര്‍ അല്ലെങ്കില്‍ തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥന്‍
4. ജില്ലാ പോലീസ് മേധാവി അല്ലെങ്കില്‍ ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍
ധീരതയ്ക്ക് ആസ്പദമായ സംഭവം 2020 ജൂലൈ ഒന്നിന് ശേഷം നടന്നതായിരിക്കണം 2021 സെപ്റ്റംബര്‍ 30 വരെയുള്ള സംഭവങ്ങള്‍ പരിഗണിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഒക്ടോബര്‍ 15 ആണ്. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍,  4 ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗ്, ന്യൂഡല്‍ഹി 110002                        24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.