*മതിയായ സഹായം നല്‍കണം: എന്‍എ നെല്ലിക്കുന്ന് എംഎല്‍എ*

2021-07-24 17:41:27

    
    കാസര്‍കോട്: കീഴൂര്‍ അഴിമുഖത്ത് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരുടെയും പരിക്കുകളോടെ രക്ഷപ്പെട്ടവരുടെയും കുടുംബത്തിന് മതിയായ സഹായം നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോടും സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. ജില്ലയില്‍ ദുരന്തനിവാരണത്തിന് മതിയായ സൗകര്യമില്ലാത്തത് സംബന്ധിച്ച് മന്ത്രിയെ അറിയിച്ചതായും എംഎല്‍എ പറഞ്ഞു. ഒരു റെസ്‌ക്യൂ ബോട്ട് മാത്രമാണ് ജില്ലയിലുള്ളത്. അത് അപകടത്തില്‍പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന് വളരെ പ്രയാസം സൃഷ്ടിക്കുന്നു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് റെസ്‌ക്യൂ ബോട്ടുകള്‍ അനുവദിക്കണം. അഴിമുഖങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കാസര്‍കോട് ഹാര്‍ബര്‍ നിര്‍മാണം ത്വരിതപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.                                      24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.