നൂറ്റിയാറാം വയസില്‍ തുല്യതാ പരീക്ഷ പാസായ അക്ഷരമുത്തശ്ശി അന്തരിച്ചു

2021-07-24 17:49:09

    
    അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിഅമ്മ അന്തരിച്ചു.107വയസ്സായിരുന്നു.ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്.
നൂറ്റിയാറാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.
തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 74.5 ആയിരുന്നു ഭഗീരഥിയമ്മയുടെ വിജയ ശതമാനം.
നൂറ്റിയാറാം വയസ്സില്‍, നാലാം ക്ലാസ്സിന്റെ, തുല്യതാ പരീക്ഷ എഴുതി വിജയം നേടിയ ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ ശ്രീ. എം ബി രാജേഷ് അനുശോചിച്ചു.                     24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.