സംസഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണ്‍; കാറ്റഗറി ഡിയില്‍ അവശ്യ സേവനങ്ങള്‍ മാത്രം
2021-07-24 17:50:36

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് സംസ്ഥാനത്ത് കുറവില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനം വരെയായി കുറച്ചു. കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം പേരും സിയില്‍ ബാക്കിയുള്ള 75 ശതമാനവും എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. അതിനുള്ള ചുമതല നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കും. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍... 24/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE