കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി

2021-07-24 17:58:54

    
    കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജിഎച്ച്എസ്എസ് കമ്പല്ലൂർ സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായി. എട്ട് ക്ലാസ് മുറികളോടെ നിർമ്മിക്കുന്ന ഇരുനില കെട്ടിടമാണ് ഉദ്ഘാടനത്തിന് സജ്ജമായത്. പുതിയ കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപയാണ് അനുവദിച്ചത്. ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂലം ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാലയമായിരുന്നു.
എട്ട് ക്ലാസ് മുറികളും ശുചിമുറികളും ഉള്ള ഇരുനില കെട്ടിടം നിർമ്മിക്കുന്നതിലൂടെ ജിഎച്ച്എസ്എസ് കമ്പല്ലൂരിലെ അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും വളരെ കാലത്തെ ആവശ്യമാണ് നിറവേറുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. സ്ഥലപരിമിതി, ഫർണ്ണീച്ചററിന്റെ കുറവ്, ക്ലാസ് റൂമിന്റെ മോശം അവസ്ഥ എന്നിവ മൂലം കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് വിദ്യാർഥികളുടെ അക്കാദമിക് ഫലത്തെ മോശമായി ബാധിക്കുന്നതിനാലാണ് സ്‌കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത്. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയും പെട്ടെന്ന് നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.                                                                                                  24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.