കാസർകോട്ട് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
2021-07-24 18:03:42

കാസര്‍ഗോഡ്: കുമ്ബള സീതാംഗോളിമുഗുവില് ജേഷ്ഠന്റെ കുത്തേറ്റ് അനിയന് മരിച്ചു. അബ്ദുള്ള മുസ് ലിയാരുടെ മകന് നിസാര്‍ (35) ആണ് മരിച്ചത്. ഇയാളെ കുത്തിയ സഹോദരന് റഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
വാക്കുതര്‍ക്കത്തിനൊടുവില്‍ ജേഷ്ഠന് അനുജനെ കുത്തിവീഴ്ത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 24/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE