ലഹരി വേണ്ട ഭായ്.....

2021-07-24 18:05:01

    
    മുവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ല സാമൂഹ്യ നീതി വകുപ്പിൻ്റെ "ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം" എന്ന ക്യാമ്പയിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മാതൃഭാഷയിലുള്ള ലഹരി വിമുക്ത ബോധവൽക്കരണ ലഘുലേഖയും പോസ്റ്ററും വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും വെസ്റ്റ് ബംഗാൾ പവ്വർ ഡെവലപ്മെൻ്റ് കോർപറേഷൻ ചെയർമാനും കൂടി ആയ ഡോ. പി.ബി.  സലീം ഐ.എ സിന് പ്രമുഖ ടെക്ക് ട്രാവൽ ഈറ്റ് യൂടൂബർ സുജിത് ഭക്തൻ കൈമാറി,  എറണാകുളം ക്ലബ് കോർഡിനേറ്റർ സച്ചിൻ സി.ജമാലും ഒപ്പമുണ്ടായിരുന്നു.
ക്യാമ്പയനിൻ്റെ ഭാഗമായി ലഹരി വിരുദ്ധ കുടുംബ പ്രതിഞ്ജ, ലഹരിയ്ക് അടിമയായവരോടും, പിൻമാറിയവരോടും അനുഭവം പങ്കുവയ്ക്കൽ, പോസ്റ്റർ തയ്യാറാക്കൽ, ഉപന്യാസ മത്സരം, ട്രോൾ മേക്കിംഗ്, ഷോട്ട് ഫിലിം പ്രദർശനം, വാട്സാപ്പ് പ്രൊഫൈൽ ഡിസ്പ്ലേ പിക്ച്ചർ , സ്റ്റാറ്റസ് മാറ്റൽ, ഗൂഗിൾ മീറ്റ്, ഒരേ സമയം ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ക്ലബ് ഹൗസ്, വാട്സാപ്പ്, ടെലിഗ്രാം, യു ട്യൂബ് തുടങ്ങിയ സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് പ്രചരണം നടത്തുന്നത്. പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നൂറ്റി ഒന്ന് ലഹരി വിരുദ്ധ വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൻ്റെ ഉത്ഘാടനം എറണാകുളം ജില്ല സോഷ്യൽ നീതി വകുപ്പ് ഓഫീസർ സുബൈർ കെ.കെ നിർവ്വഹിച്ചു. എക്സൈസ് വകുപ്പ്, അധ്യാപകർ, ഫയർ ആൻ്റ് സേഫ്റ്റി, യൂ ട്യൂ ബേഴ്സ്, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ , ആട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ നിരവധി പ്രവർത്തകർ ഒപ്പം ചേർന്നു. കാഴ്ചയില്ലാത്തവരുടെയും സംസാര ശേഷിയില്ലാത്തവരുടെയും ഗ്രൂപ്പുകളിൽ അവർക്ക് മനസിലാകുന്ന രീതിയിലും അറുപത്തിയഞ്ച്  വയസിൽ കൂടുതൽ പ്രായമായവരുടെ കൂട്ടായ്മയായ വയോമിത്രം ഗ്രൂപ്പുകളിലും ബോധവൽക്കരണ സന്ദേശങ്ങൾ എത്തിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ, പി.ടി.എ പ്രസിഡൻ്റ് അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സ്കൂൾ കൗൺസലർ ഹണി വർഗീസ്സ് , ഗിരിജ എം.പി, ശ്രീകല ജി, ഗ്രേസി കുര്യൻ, രതീഷ് വിജയൻ, ബാബു, മനോജ് കെ.വി തുടങ്ങിയവർ നേതൃത്വം നൽകി.                                                                                                                      24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.