സി പി ഐ പ്രാദേശിക നേതാവിൻ്റെ തട്ടിപ്പ് പുറത്ത് വന്നു
2021-07-26 21:59:21

കുറ്റിക്കോൽ: മാരിപ്പടുപ്പ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഐശ്വര്യ സ്വയം സഹായ സംഘത്തിൻ്റെ മറവിൽ സി പി ഐ പ്രാദേശിക നേതാവ് നടത്തിയ വെട്ടിപ്പ് പുറത്ത് വന്നു. 2014ൽ ബന്തടുക്ക ഗ്രാമീൺ ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ സംഘാംഗങ്ങൾ വായ്പ എടുത്തിരുന്നു. എഡിഎസും പ്രാദേശിക സി പി ഐ നേതാവുമായ ഷൈനി തെറ്റിദ്ധരിപ്പിച്ച് അമ്പതിനായിരം രുപ കൈപറ്റിയെന്നാണ് ആക്ഷേപം. മറ്റു സംഘാംഗങ്ങൾ കൃത്യമായി വായ്പ തിരിച്ചടച്ച് തീർന്നപ്പോൾ ഷൈനി വായ്പ തിരിച്ചടക്കാത്തതിനാൽ കോവിഡ് കാലത്ത് സംഘത്തിലെ മറ്റു അംഗങ്ങൾക്ക് പെൻഷൻ തുകയോ, തൊഴിലുറപ്പ് പദ്ധതിയുടെ വേതനമോ മറ്റു ബാങ്ക് ഇടപാടുകളോ നടത്താൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നു. കൃത്യമായി വായ്പ തിരിച്ച അംഗങ്ങൾക്ക് ജപ്തി നോട്ടീസ് ലഭിച്ചതിനാൽ സംഘാംഗങ്ങൾ ബേഡഡുക്ക പോലീസിൽ കഴിഞ്ഞ 20 ന് പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കി. തട്ടിപ്പ് നടത്തിയ വർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സമരം സംഘടിപ്പിക്കാൾ കോൺഗ്രസ് മാരിപ്പടുപ്പ് യൂണിറ്റ് തീരുമാനിച്ചു' സി പി ഐ നേതാവിൻ്റെ തട്ടിപ്പ് സ്വാശ്രയ സംഘങ്ങൾക്ക് അപമാനകരമാണെന്ന് ഇന്ദിര പ്രിയദർശിനി 'ജനശ്രീ യൂനിറ്റുകൾ അഭിപ്രായപ്പെട്ടു. 26/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE