ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് യുവജന കമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു

2021-07-26 22:05:01

    
    ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം സന്ദർശിച്ചു. അനന്യയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നൽകി. അനന്യയുടെ ആത്മഹത്യയെ തുടർന്ന് യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അനന്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്‌ജെൻഡർ സമൂഹങ്ങളുടെ വിവിധ വിഷയങ്ങളിൽ യുവജനകമ്മീഷൻ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കുമെന്നും  ചിന്താ ജെറോം പറഞ്ഞു.                                                                                                                 26/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.