എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു

2021-07-26 22:08:01

    
    കാസർഗോഡ്: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത വിൽപന, സംഭരണം, കടത്ത് എന്നീ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു.
എക്‌സൈസ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറും മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പറും കാസര്‍കോട് എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും ചുവടെ ചേര്‍ക്കുന്നു:
കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍-04994256728, 155358 (ടോള്‍ ഫ്രീ),
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍-04994257060,
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- 04994255332, 9400069715,
ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- 04672204125, 9400069723,
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്- 04994257060, 9400069727,
മഞ്ചേശ്വരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ചെക് പോസ്റ്റ്- 04998273800, 9400069721,
ഹൊസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04672204533, 9400069725,
നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04672283174, 9400069726,
കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04998213837, 9400069718,
കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04994257541, 9400069716,
ബന്തടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04994205364, 9400069720,
ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 0499293500, 9400069719,
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്റലിജന്റ്‌സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ- 9400069717.                                                                                                                                                                                            26/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.