കാസർഗോഡ് ടി പി ആർ വർധിക്കുന്നത് തടയാൻ ശക്തമായ നടപടി

2021-07-26 22:09:48

    
    കാസർഗോഡ്: ജില്ലയിൽ കോവിഡ് പരിശോധന ശക്തമാക്കാനും തദ്ദേശഭരണ സ്ഥാപനതലത്തിൽ വാക്സിനേഷൻ ഊർജിതമാക്കാനും താഴെത്തട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കാനും തീരുമാനം. ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കർണാടക ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്സിനേഷന് മുൻഗണന നൽകാനും തീരുമാനിച്ചു.
ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മൊബൈൽ യൂനിറ്റുകൾ ഉപയോഗിച്ച് കോ വിഡ് പരിശോധന നടത്തും. ആദ്യ ഡോസ് വാക്സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകമാക്കും. സർക്കാർ ജീവനക്കാർ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾ, കച്ചവടക്കാർ പൊതുഗതാഗതത്തിലെ ജീവനക്കാർ തുടങ്ങിയവർ രണ്ടു മാസത്തിൽ ഒരു തവണ കോവിഡ് പരിശോധന നടത്തണമെന്നും തീരുമാനിച്ചു. ജില്ലയിൽ കോവിഡ് പ്രതിസന്ധി നേരിടാൻ ആവശ്യമായ നടപടികൾ ജനപ്രതിനിധികൾ നിർദ്ദേശിച്ചു.
ടി പി ആർ കൂടുന്നത് ടെസ്റ്റ് കുറവായതുകൊണ്ടാണെന്ന് വിലയിരുത്തി ജനസംഖ്യാനുപാതികമായി തദ്ദേശഭരണ തലത്തിൽ എല്ലാവർക്കും വാക്സിൻ കൊടുക്കുന്നതിന് നടപടിയുണ്ടാകണമെ ന്നും നിർദ്ദേശിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എ മാരായ ഇ. ചന്ദ്രശേഖരൻ, എം.രാജഗോപാലൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലയുടെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ പി.ബി.നൂഹ് എന്നിവർ ജില്ലയിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എ ഡി എം എ കെ രമേന്ദ്രൻ, സബ് കളക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ്, ഡി എം ഒ കെ ആർ രാജൻ, ഡി ഡി ഇ കെ വി പുഷ്പ, എ എസ് പി ഹരിശ്ചന്ദ്ര നായിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.                                                                                                                                                             26/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.