കുടുംബപ്രശനം 15വയസ്സുള്ള മകളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മ കടന്നു

2021-07-26 22:12:17

    
    പത്തനംതിട്ട:കു​ടും​ബ​​പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ 15വ​യ​സ്സു​ള്ള മ​ക​ളെ വീ​ടി​നു​ള്ളി​ലാ​ക്കി വീ​ടു​പൂ​ട്ടി അ​മ്മ ക​ട​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി വീ​ടി​നു​ള്ളി​ൽ ത​നി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പൊ​ലീ​സെ​ത്തി വീ​ട്​ തു​റ​ന്ന് ബാ​ലി​ക ഭ​വ​നി​ലെ​ത്തി​ച്ചു. നാ​ര​ങ്ങാ​നം ചെ​റു​കു​ന്ന​ത്ത് ഭാ​ഗ​ത്താ​ണ് പെ​ൺ​കു​ട്ടി​യെ പൂ​ട്ടി​യി​ട്ട സം​ഭ​വം ഉ​ണ്ടാ​യ​ത്.
ഭ​ർ​ത്താ​വ്​ ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​മ്മ​യും മ​ക​ളും ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ​ക്കും മ​ക​ൾ​ക്കും ചെ​ല​വി​ന് ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചെ​ങ്കി​ലും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​യാ​ൾ ഡ​ൽ​ഹി​യി​ലാ​ണെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ അ​റ​സ്​​റ്റ്​ വാ​റ​ൻ​റും നി​ല​വി​ലു​ണ്ട്. ജൂ​ൺ 23നാ​ണ് മ​ക​ളെ വീ​ടി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി അ​മ്മ പോ​യ​ത്. സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ പോ​യ​താ​ണെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. വീ​ടി​െൻറ ഗ്രി​ൽ പൂ​ട്ടി​യി​രു​ന്നു. അ​യ​ൽ​പ​ക്ക​വു​മാ​യി ഇ​വ​ർ​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന വി​വ​രം അ​യ​ൽ​വാ​സി​ക​ൾ പോ​ലും അ​റി​ഞ്ഞി​ല്ല.
എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ ഒ​രു വി​ഷ​യ​മൊ​ഴി​ച്ച് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും പെ​ൺ​കു​ട്ടി​ക്ക്​​ എ ​പ്ല​സ്​ ല​ഭി​ച്ചി​രു​ന്നു. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ക​ല​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ ഇ​ട​പെ​ട്ട്​ പെ​ൺ​കു​ട്ടി​യെ ഇ​ല​ന്തൂ​രി​ലു​ള്ള ബാ​ലി​ക ഭ​വ​ന​ത്തി​ലേ​ക്ക് മാ​റ്റി. ആ​ദ്യം പെ​ൺ​കു​ട്ടി​ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജും ഇ​ട​പെ​ട്ട്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
ക​ല​ക്ട​ര്‍ ബാ​ലി​ക സ​ദ​ന​ത്തി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ര്‍ശി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി. താ​ല്‍ക്കാ​ലി​ക​മാ​യി ബാ​ലി​ക സ​ദ​ന​ത്തി​ലാ​വും കു​ട്ടി ഇ​നി ഉ​ണ്ടാ​വു​ക​യെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല ഭ​ര​ണ​കേ​ന്ദ്ര​ത്തി​െൻറ എ​ല്ലാ പ​രി​ര​ക്ഷ​യും പ​രി​പാ​ല​ന​വും കു​ട്ടി​ക്കു​ണ്ടാ​കും. ആ​രോ​ഗ്യം, പ​ഠ​നം തു​ട​ങ്ങി എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ല്‍കും.                                                                     26/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.