ശ്രീചിത്രാഹോം സൂപ്രണ്ട്: ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

2021-07-28 17:08:28

    
    വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശ്രീചിത്രാഹോമിൽ സൂപ്രൺണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. സൂപ്രൺണ്ട് ഗ്രേഡ് 1 ന് തത്തുല്യമായ തസ്തികയിൽ  വകുപ്പ്/ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന വനിത ജീവനക്കാർക്ക് അപേക്ഷിക്കാം.
അർഹരായവരിൽ നിന്നും അപേക്ഷകൾ ലഭിക്കാത്തപക്ഷം ഹയർ / ലോവർ ഗ്രേഡിൽ സേവനമനുഷ്ടിക്കുന്നവരെ അന്യത്ര സേവനത്തിനായി പരിഗണിക്കും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കാൻ താത്പര്യമുള്ള ജീവനക്കാർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ ഓഫീസ് മേലധികാരി മുഖേന വനിത ശിശുവികസന ഡയറക്ടർ, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ടൺ അവസാന തീയതി ഓഗസ്റ്റ് 10.                              28/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.