യുവജന പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു

2021-07-28 17:13:35

    
    പുന്നയൂർ: സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് കോഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് പഞ്ചായത്ത് തലങ്ങളിൽ ജൂലൈ ഇരുപത്തെട്ടിന് നടക്കുന്ന സംഗമം പുന്നയൂർ പഞ്ചായത്തിൽ എടക്കഴിയൂർ പഞ്ചവടി സെന്ററിൽ വൈകീട്ട് നാല് മണിക്ക് നടത്തുവാൻ മുസ്ലിം യൂത്ത്  കോഡിനേഷൻ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.മുന്നാക്ക പിന്നാക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക,സർക്കാർ സർവീസിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.ആഗസ്റ്റ് നാലിന് നടത്തുന്ന സെക്രട്ടേറിയറ്റ് ധർണ്ണക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.വി.കെ മെഹറൂഫ് വാഫി,റിയാസ് ഫൈസി,സംബ്രത്ത് അമ്പാല(എസ്.കെ.എസ്.എസ്‌.എഫ്‌),പി റഫീഖ് അകലാട്,പി.എം നിയാസ് അഞ്ചാംകല്ല്(വിസ്‌ഡം യൂത്ത്) എന്നിവർ സംസാരിച്ചു.എസ്.എസ്.എഫ്,സോളിഡാരിറ്റി,ഐ.എസ്.എം കേരള എന്നീ സംഘടനകൾ പിന്തുണ അറിയിച്ചു.മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കബീർ ഫൈസി സ്വാഗതവും സെക്രട്ടറി ഹുസൈൻ എടയൂർ നന്ദിയും പറഞ്ഞു.                                                                                   തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.