സര്‍ക്കാറിന് തിരിച്ചടി;നിയമസഭാ കൈയാങ്കളി കേസില്‍ സര്‍ക്കാറിന്റെ ഹരജി തളളി

2021-07-28 17:14:39

    
    നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി.
സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല എന്നും ജനപ്രതിനിധികള്‍ വിചാരണ നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശിവന്‍കുട്ടിക്കു പുറമെ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതികള്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നായിരുന്നു കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം.കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് സംസ്ഥാന സര്‍ക്കാറിന് നിശിത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.                                                                                                                                                                 തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.