രാത്രിയില്‍ ഹോസ്റ്റല്‍ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ട്'; പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ ന്യായീകരിച്ച് ഭാര്യ

2021-07-28 17:21:16

    
    കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാധ്യാപകന്‍ വിടി മനീഷിനെ ന്യായീകരിച്ച് ഭാര്യ. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്‌നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും ഫോണിലൂടെ പറഞ്ഞത്.
മനീഷിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ ഇയാളും ഭാര്യയും ചേര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയത് ഈ പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഫോണ്‍ വിളിച്ചത്.                                                    തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.