ഏഴ് വയസുകാരിയെ ഏലത്തോട്ടത്തിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം; എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

2021-07-28 17:22:52

    
    ബന്ധുവിനെ കാണാനെത്തിയ ഏഴ് വയസുകാരിയെ ഏലത്തോട്ടത്തിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ അറസ്റ്റില്‍. മേപ്പാറയിലെ ഏലം എസ്റ്റേറ്റ് സൂപ്പര്‍വൈസറായ തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യയാണ് അറസ്റ്റിലായത്. മേപ്പാറയിലെ വി.ടി.എസ്. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറാണ് ഇയാള്‍.
പ്രദേശത്തെ തോട്ടം തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശിനികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാള്‍ സൂപ്പര്‍ വൈസറായ തോട്ടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ പക്കല്‍ നിന്നും കാര്‍ഷിക ഉപകരണം വാങ്ങാന്‍ എത്തിയതായ പെണ്‍കുട്ടിയെ ഇയാള്‍ തന്ത്രപൂര്‍വം ഏലത്തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിയുമായി ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകുന്നത് മറ്റൊരു തൊഴിലാളി കാണുകയും ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത കട്ടപ്പന പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. കട്ടപ്പന എസ്‌എച്ച്‌ഒ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ. കെ. ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.                                                                                               തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.