കുണ്ടംകുഴി : കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായി വീട്ടമ്മ.

2021-07-28 17:24:18

    
    കുണ്ടംകുഴിയിലെ പെർളടുക്ക സ്വദേശിനി യശോദാ ബാലകൃഷ്ണനാണ് ഒരു പവനോളം വരുന്ന ബ്രേസ്‌ലെറ്റ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്. പയറ്റിയാൽ പ്രേമചന്ദ്രൻെ ഭാര്യ അനിതയുടെ സ്വർണമാണ് പെർളടുക്കം ഭജന മന്ദിരത്തിനു മുന്നിൽ കളഞ്ഞുപോയത്. ഇതുവഴി പോയ  യശോദയ്ക്ക് വഴിയരികിൽ നിന്ന് ബ്രേസ്‌ലേറ്റ്  ലഭിക്കുകയായിരുന്നു.ഉടൻ തന്നെ സോഷ്യൽ മീഡിയ വഴി പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഈ വിവരം കൈമാറുകയും യദാർത്ഥ അവകാശിയെ കണ്ടെത്തുകയുമായിരുന്നു.ഉദുമ മണ്ഡലം  CPT മെമ്പർ പി കെ ബാലകൃഷ്ണൻെ ഭാര്യ യശോദാ ബാലകൃഷ്ണൻെ ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ വഴി നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.                                                                                                                                                                               തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.