കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 11, 12 വാർഡ്തല ജാഗ്രതാ സമിതിക്ക് 40 മെഡിക്കൽക്വിറ്റ് നല്കി കോട്ടയം അതിരുപതയുടെ മലബാർ സോഷ്യൽ സർവീസ്സ് സൊസേറ്റി. ------------
2021-07-28 17:26:06

കുറ്റിക്കോൽ: കരിവേടകം: കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 11, 12 വാർഡ്തല ജാഗ്രതാ സമിതിക്ക് 40 മെഡിക്കൽ ക്വിറ്റ് നല്കി കോട്ടയം അതിരൂപതയിലെ മലബാർ സോഷ്യൽ സർവീസ്സ് സെസേ റ്റി. കോവിഡ് രോഗികളായി വീടുകളിൽ താമസ്സിക്കുന്ന കുടുംബങ്ങൾക്ക് മിനി ആശുപത്രിക്ക് സമാനമായ രീതിയിലുള്ള ക്വിറ്റ് ഒന്നിന് 3000 രൂപ വില വരും പൾസ്ഓക്സോമീറ്റർ, തെർമോ മീറ്റർ, സ്റ്റീമർ സാനി ടൈസർ, മാസ്ക്, ഹാൻഡ് വാഷ് എന്നിവ ഉൾപ്പെട്ടതാണ് ക്വിറ്റ് -മേരിപുരം (കരിവേടകം ) സെൻ്റ് മേരീസ് എ .എൽ .പി സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതിലിസ്സി തോമസ്സിൻ്റെ അധ്യക്ഷതയിൽ മലബാർ സോഷ്യൽ സർവ്വീസ് സൊസേറ്റിഡയറക്ടർ ഫാ: ബിബിൻ കണ്ടോത്ത് ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽഅസി: ഡയറക്ടർ ഫാ: സിബിൻ കൂട്ട കല്ലിൻങ്കൽ ,വാർഡ് മെമ്പർജോസഫ് പാറത്തട്ടേൽ, ജെ.എച്ച്.ഐ.വിപിൻ.കെ, ജെ.പി.എച്ച്.എൻ. ലെക്റ്റി ഷ്യ, കെ.ജെ രാജു, ബി.സി.രാധാകൃഷ്ണൻ ,എന്നിവർ സംസാരിച്ചു. ജാഗ്രതാ സമിതി അംഗങ്ങൾ, മാഷ്ടിം അധ്യാപകർ, വാളണ്ടിയർമാർ, ആശാ വർക്കർ, അംഗണവാടി ടി ച്ചർമാർ, എന്നിവർ യോഗത്തിൽ പങ്കെടുത്തു. തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.