ഉളിയത്തടുക്ക റോഡരികിൽ ഉപേക്ഷിച്ചിരുന്ന നായ് കുഞ്ഞുങ്ങളെ യൂത്ത് ലീഗ് പ്രവർത്തകൻ ആസിഫ് പട്ട്ളയുടെ ഇടപെടൽ മൂലം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി

2021-07-28 17:32:46

    
    കാസർകോട് :ഉളിയത്തടുക്ക ചൗക്കി റോഡിൽ പതിനെട്ടാം വാർഡിൽ പെടുന്ന സ്ഥലത്ത് രണ്ട് ദിവസമായി 10 ദിവസം പ്രായമുള്ള 9 നായ്ക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചനിലയിൽ കാണപ്പെടുകയായിരുന്നു,
അതിനെ സംരക്ഷിക്കുന്നതിന് വേണ്ടി മധൂർ പഞ്ചായത്ത് അധികൃതരെയും  മെമ്പർ മാരെയും മൃഗ ആശുപത്രി അധികൃതരെയും  ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും ആദ്യമൊന്നും വേണ്ട വിധത്തിൽ അധികൃതർ ഗൗനിച്ചില്ല, തുടർച്ചയായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് അതിനെ സംരക്ഷിക്കാനുള്ള യാതൊരു നിയമവും ഇല്ലെന്ന് പറഞ്ഞ് കൈമ ലർത്തുകയായിരുന്നു.
അതിനുള്ള സൗകര്യം മധൂർ പഞ്ചായത്തിലും ഇല്ല  എന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു, ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ വാർഡ് മെമ്പറെ വിളിച്ചെങ്കിലും മെമ്പർ ഇക്കാര്യം ഒട്ടും മുഖവിലക്കെടുക്കാതെ മാറി പോവുകയായിരുന്നു, മെമ്പറിന്റെ അനാസ്ഥ കാരണം ഒരു നായ് കുഞ്ഞ് മരിക്കുകയും മൂന്നോളം കുഞ്ഞുങ്ങൾ അവശനിലയിൽ ആവുകയും ചെയ്തു.
 തുടർന്ന് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനും പൊതു പ്രവർത്തകനുമായ ആസിഫ് പട്ള പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയും, തുടർന്ന് മൃഗാശുപത്രിയിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു.
 നിരന്തരമായ ഇടപെടലിനൊടുവിൽ നായ് കുഞ്ഞുങ്ങളെ പഞ്ചായത്ത് അധികൃതർ പഞ്ചായത്ത് കോമ്പൗണ്ടിനകത്തുള്ള സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി ആവശ്യമായ ചികിത്സയും നൽകാമെന്ന് ഉറപ്പു നൽകി.                                                                                                                                                                                    തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.