ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു =======
2021-07-29 17:35:24

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ 21 മുതല്‍ 27 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്.
ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍.
ഓഗസ്റ്റ് നാലിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.
ജൂലൈ 21 മുതല്‍ 27 വരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 10.54 ശതമാനമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 4 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. കല്ലറ ഗ്രാമപഞ്ചായത്ത് തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ച്ചയിലും എ കാറ്റഗറിയിലാണ്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതൽ 10 വരെയുള്ള ബി കാറ്റഗറിയില്‍ 32ഉം 10 മുതല്‍ 15 വരെയുള്ള സി കാറ്റഗറിയില്‍ 30ഉം മേഖലകളുണ്ട്. ടി.പി.ആര് 15നു മുകളില്‍ നില്ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയില്‍ 11 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
32 പ്രദേശങ്ങളില്‍ പോസിറ്റിവിറ്റി ഉയരുകയും 32 തദ്ദേശസ്ഥാപന മേഖലകളില്‍ കുറയുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. 13 ഇടത്ത് ടിപിആറില്‍ കാര്യമായ വ്യതിയാനമില്ല.
ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ശരാശരി പോസിറ്റിവിറ്റി നിരക്കും അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ.
https://chat.whatsapp.com/G5yKz8vCzOW1r7VSXgKlFn