കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി സർക്കാർ ഏർപ്പെടുത്തിയ ലാപ്‌ടോപ്പ് പദ്ധതിയിലും വൻ അഴിമതി
2021-07-29 17:36:58

കേരള സർക്കാറിന്റെ സ്വന്തം ലാപ്‌ടോപ്പ് എന്ന രീതിയിൽ അവതരിപ്പിച്ച കോക്കോണിക്‌സ് ആണ് നാടൻ ഭാഷയിൽ പറഞ്ഞാൽ കൊക്കാക്കെണീസായത്. ഉപയോഗ യോഗ്യമല്ലാത്ത വെറും കാഴ്ച വസ്തുവാണ് കഷ്ടപ്പെട്ട് കിട്ടിയ ഈ ലാപ്‌ടോപ്പുകളെന്ന പരാതികൾ വ്യാപകമായിട്ടുണ്ട്. ഈ പദ്ധതിയിൽ വൻ അഴിമതി നടന്നതിന്റെ സൂചനയാണിത്. വിദ്യാർത്ഥികൾക്ക് കിട്ടിയ എല്ലാ ലാപ്‌ടോപ്പുകളിലും പ്രശ്‌നങ്ങളാണ്. ഷമീം അയങ്കളം എന്ന വിദ്യാർത്ഥിയാണ് ലാപ്‌ടോപ്പിലൂടെ സർക്കാർ വഞ്ചിച്ച കഥ സോഷ്യൽ മീഡിയയിൽ വിവരിച്ചത്. ലാപ്‌ടോപ്പ് ഒരു മാസം പോലും ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ട അവസ്ഥിയാലാണ്.
500 രൂപ മാസ തവണയിൽ മൂന്നാം മാസം ലാപ്‌ടോപ് ലഭ്യമാക്കും എന്നാണ് അറിയിച്ചത്. ചിട്ടിയിൽ ചേർന്ന് മാസം മൂന്നും അഞ്ചും കഴിഞ്ഞിട്ടും ലാപ്‌ടോപ് കിട്ടിയില്ല. മാസങ്ങൾക്ക് ശേഷം ലാപ്‌ടോപ് വാങ്ങിക്കാൻ കോകോണിക്‌സ് എന്ന അധികം കേട്ട് കേൾവി പോലുമില്ലാത്ത കമ്പനിയാണ് കിട്ടിയത്. ക്ലാസ്സ് കേൾക്കാൻ ഗൂഗിൾ മീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ ല്‌പോടോപ്പ് ഓഫായി. കമ്പനിയിൽ വിളിച്ച് കംപ്ലൈന്റ് രജിസ്റ്റർ ചെയ്ത് മൂന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ റീപ്ലേസ് ചെയ്ത് തരാമെന്ന് പറഞ്ഞു. റീപ്ലേസ് ചെയ്ത ലാപ്‌ടോപ്പും പണിമുടക്കി. പിന്നീട് കമ്പനിയുടെ സർവീസ്- കംപ്ലൈന്റ് സെക്ഷനിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് വിദ്യാർത്ഥി പറയുന്നു. ----------------------------------------------
തീയ്യതി 29/07/2021
ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.