പ്രതിഷേധ നിൽപ് സമരം സംഘടിപ്പിച്ചു.

2021-07-29 17:41:46

    
    പുളിക്കൽ : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് ഇടത്പക്ഷ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാതലത്തില്‍ ,
സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രതേക ബോർഡ് രൂപീകരിക്കുക ,മുന്നോക്ക-പിന്നോക്ക സ്കോളർഷിപ്പ് ഏകീകരിക്കുക ,സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി പ്രാധിനിത്യം നൽകുക ,പിടിച്ചെടുത്ത അവകാശങ്ങൾ തിരികെ നൽകുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്,
പുളിക്കൽ മുസ്‌ലിം  യൂത്ത് 
കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ 
മുസ്ലിം യുവജന സംഘടനകളുടെ സഹകരണത്തോടു കൂടി  പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഡ്വ: എൻ എ കരീം ഉൽഘാടനം ചെയ്തു .യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് പി എൻ നബീൽ അധ്യക്ഷത വഹിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സൈനുദ്ധീൻ ഒളവട്ടൂർ ( SKSSF പുളിക്കൽ മേഖല ),അൻവർ നിഷാദ് പി കെ (ISM പുളിക്കൽ മണ്ഡലം), ഫഹീം പുളിക്കൽ ( ISM Kerala, മർകസ്സുദഹ്‌വ),മുഹമ്മദ്‌ അബ്ദുറഹീം ( വിസ്ഡം ഗ്ലോബൽ), പി പി ഷിബാസ് ( ഫ്രറ്റേണിറ്റി മൂവ്മെന്റ് ), കെ എം അലി, പി കെ സദഖത്തുള്ള, കെ മൻസൂർ, കെ കെ ഫൈസൽ, അഷ്റഫ് കള്ളാടിയിൽ എന്നിവർ സംസാരിച്ചു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് ഇടത്പക്ഷ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പുളിക്കൽ മുസ്ലിം  
യൂത്ത് 
കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി.                                                                                      ----------------------------------------------
തീയ്യതി 29/07/2021
ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.