സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാം

2021-07-29 17:44:35

    
    സംസ്ഥാനത്ത് പുതിയ, ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത്. കൂടാതെ വിത്ത്, വളക്കടകൾ അവശ്യസർവീസുകളായി പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കോവിഡ് വ്യാപനം കേന്ദ്ര സംഘം വീണ്ടുമെത്തുന്നു.രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50% ത്തിലധികവും കേരളത്തിലാണ്. പകർച്ച വ്യാധി വിദഗ്ധർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘമാവും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.                                                                    ----------------------------------------------
തീയ്യതി 29/07/2021
ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.