സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ,അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

2021-07-31 16:53:01

    
    തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. പൊതു​ഗതാ​ഗതം ഉണ്ടാവില്ല.

ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കില്ല. അവശ്യസേവന മേഖലയ്‌ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ്‌ നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാല്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. തിങ്കളാഴ്ച മുതല്‍, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയില്‍ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും.

ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയില്‍ മുഖ്യമന്ത്രി അവലോകന യോ​ഗത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാന്‍ കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് വ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചില മേഖലകളില്‍ രോഗവ്യാപനം കുറയാത്തതാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞത്. ദീര്‍ഘനാള്‍ ഇത്തരത്തില്‍ അടച്ചിടാന്‍ സാധിക്കില്ല. സാധാരണക്കാര്‍ക്ക് ഒരുപാട് പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിന് കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. പ്രാദേശിക നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍                                                                                                                                                                                   തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.