യുവതി വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍,ദുരൂഹതയെന്ന് നാട്ടുകാർ,വീടിനു പോലീസ് കാവൽ

2021-07-31 16:55:06

    
    ചേര്‍ത്തല: യുവതി വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചേര്‍ത്തല നഗരസഭ ഒന്നാം വാര്‍ഡില്‍ നികര്‍ത്തില്‍ ബേബിയുടെ മകള്‍ പ്രിയ (28) യെയാണ്‌ പള്ളിപ്പുറം പഞ്ചായത്ത്‌ 16-ാം വാര്‍ഡില്‍ വലിയവെളി ക്ഷേത്രത്തിന്‌ സമീപമുളള വാടകവീട്ടില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്‌.

കാമുകന്‍ തുറവൂര്‍ സ്വദേശി സജിക്കൊപ്പം ഏഴുമാസമായി ഇവര്‍ ഇവിടെയാണ്‌ കഴിഞ്ഞിരുന്നതെന്നും ഭാര്യയും മക്കളുമുള്ള സജി ചില ദിവസങ്ങളില്‍ മാത്രമാണ്‌ ഇവിടെ എത്തിയിരുന്നതെന്നുമാണ്‌ പോലീസിന്‌ ലഭിച്ചിട്ടുള്ള വിവരം.

വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സജി ഇല്ലാത്തപ്പോള്‍ യുവതിക്ക്‌് രാത്രികാലങ്ങളില്‍ കൂട്ട്‌ നിന്നിരുന്ന സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട്‌ അടഞ്ഞ്‌ കിടന്ന നിലയിലായിരുന്നു.

തുടര്‍ന്ന്‌ ഇവര്‍ മകനെ വിളിച്ച്‌ വീട്‌ തുറപ്പിച്ചപ്പോഴാണ്‌ മരണ വിവരം അറിഞ്ഞത്‌. നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന്‌ ചേര്‍ത്തല പോലീസ്‌ വീടിന്‌ കാവല്‍ ഏര്‍പ്പെടുത്തി. ഫോറന്‍സിക്‌, വിരലടയാള വിദഗ്‌ധര്‍ സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പിതാവിനും സജിക്കും സിന്ധുവിനും പ്രിയ എഴുതിയ കത്തുകള്‍ പോലീസ്‌ കണ്ടെടുത്തു.
വര്‍ഷങ്ങള്‍ക്കു മുമ്ബു സജിക്കൊപ്പം വീട്‌ വിട്ട പ്രിയ പല സ്‌ഥലങ്ങളിലായി വാടകക്ക്‌ താമസിക്കുകയായിരുന്നു. രണ്ടാഴ്‌ച മുമ്ബ്‌ പ്രിയയും സജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതായാണു സൂചന. ഇതിനുശേഷം സജിക്ക്‌ കോവിഡ്‌ ബാധിച്ചതോടെ ഇയാള്‍ പള്ളിപ്പുറത്തേക്കു വരാതായി.
ഇതു പ്രിയക്ക്‌ മനോവിഷമം ഉണ്ടാക്കിയെന്നും പോലീസ്‌ പറയുന്നു. രോഗം ഭേദമായശേഷം സജിയില്‍നിന്ന്‌ പോലീസ്‌ വിവരങ്ങള്‍ ശേഖരിക്കും. ഇന്‍ക്വസ്‌റ്റ്‌ തയാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. ചേര്‍ത്തല പോലീസ്‌ അനേ്വഷണം ആരംഭിച്ചു.                           തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.