എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ വ്യാപാരികള്‍ ഹൈകോടതിയില്‍

2021-07-31 16:58:59

    
    തിരുവനന്തപുരം: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപാരികള്‍ ഹൈകോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. ടി.പി.ആര്‍ കണക്കാക്കിയുള്ള ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ്​ വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്​.
ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. നേരത്തെ ആഗസ്റ്റ്​ ഒമ്ബത്​ മുതല്‍ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വാഗ്​ദാനത്തില്‍ നിന്ന്​ പിന്മാറിയെന്ന്​ ആരോപിച്ചായിരുന്നു വ്യാപാരികളുടെ പ്രഖ്യാപനം.
നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും കടകള്‍ തുറക്കുമെന്ന നിലപാടില്‍ നിന്ന്​ പിന്നാക്കം പോകില്ലെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു. കടകള്‍ തുറക്കുന്നതിന്​ മുന്നോടിയായി ആഗസ്റ്റ്​ ആദ്യവാരം സമരം സംഘടിപ്പിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു.                                                                 തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.