ഇരുവരും പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ,ഒരു വർഷം മുൻപ് അകന്നു,വൈരാഗ്യം മൂത്ത് ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചു

2021-07-31 17:00:40

    
    കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയും പ്രതി രാഖിലും തമ്മില്‍ മുൻപും തർക്കം ഉണ്ടായിരുന്നതായി പൊലീസ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ
യാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം. പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.

അന്ന് രാഖിലിന്റെ മാതാപിതാക്കളും ഇനി പ്രശ്‌നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.

നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാള്‍ തലശേരിയില്‍ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. കൊലപാതകത്തിന് മുന്‍പ് പ്രതി നെല്ലിക്കുഴിയില്‍ മുറി വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇക്കാര്യം മനസയ്ക്ക് അറിയില്ലായിരുന്നു. പെണ്‍കുട്ടി താമസിച്ച വീടിന് മുന്നില്‍ ആയിരുന്നു പ്രതി മുറി വാടകയ്ക്ക് എടുത്തത്. മാനസയെ നിഴല്‍ പോലെ പിന്തുടര്‍ന്നാണ് രാഖിലിന്റെ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവിടെ കൂട്ടുകാരികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്ബോഴാണ് ഇന്ന് രാഖില്‍ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു എന്നായിരുന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും മാനസയുടെ മുറിയില്‍ കയറിയ രാഖില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറിതള്ളിത്തുറന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസയുടെ തലയില്‍ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖില്‍ തലശേരി സ്വദേശിയാണെന്നാണ് വിവരം.
അതേ സമയം മകള്‍ മാനസ കോതമംഗലത്ത് യുവാവിന്‍െറ വെടിയേറ്റ് മരിച്ചത് അറിയാതെ പിതാവ് മാധവന്‍ എറണാകുളത്തേക്ക് തിരിച്ചു. സംഭവം അറിഞ്ഞ ബന്ധുക്കള്‍ വിളിക്കുന്നുണ്ടെങ്കിലും ആരും മാനസക്ക് എന്തു സംഭവിച്ചെന്ന് പറഞ്ഞിട്ടില്ല.

എന്നാല്‍, തന്‍െറ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് മാത്രം അദ്ദേഹത്തിന് മനസ്സിലായി. വിളിക്കുന്നവരോടെല്ലാം താന്‍ എറണാകുളത്തേക്ക് പോകുകയാണെന്ന് മറുപടി.                                                         തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.