കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം -----------------

2021-07-31 17:06:27

    
    കാസർഗോഡ്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കുട്ടികള്‍ക്കായി നല്‍കി വരുന്ന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. അവാര്‍ഡിന് ആധാരമായ സംഭവം നടക്കുമ്പോള്‍ ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാംം.

2020 ജൂലൈ ഒന്നിനും 2021 സെപ്റ്റംബര്‍ 30 നും ഇടയിലുള്ള സംഭവങ്ങള്‍ 2021 വര്‍ഷത്തെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കും. അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി 2021 ഒക്ടോബര്‍ 15. അപേക്ഷ ഫോം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസ് ആസ്ഥാനത്തും ലഭിക്കും. അപേക്ഷയോടൊപ്പം അവാര്‍ഡിനാധാരമായ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളോടെ 250 വാക്കുകളില്‍ കവിയാത്ത റിപ്പോര്‍ട്ട്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ന്യൂസ്‌പേപ്പര്‍/മാഗസിന്‍ ക്ലിപ്പിംഗുകള്‍ അല്ലെങ്കില്‍ എഫ്ഐആര്‍/പോലീസ് ഡയറി, അപേക്ഷകന്‍ പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ /പ്രഥമാധ്യാപകന്‍, പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ശിശുക്ഷേമ കൗണ്‍സില്‍ പ്രസിഡന്റ്/ജനറല്‍ സെക്രട്ടറി  ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ടന്റ് എന്നിവരില്‍ ഏതെങ്കിലും രണ്ടുപേരുടെ ശുപാര്‍ശ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

സ്വര്‍ണം, വെള്ളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുള്ള ഭരത് അവാര്‍ഡ്, 75,000 രൂപ വീതമുള്ള മാര്‍ക്കേണ്ഡയ, ശ്രവണ്‍, പ്രഹ്ലാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, 40,000 രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തില്‍ നല്‍കുക. അവാര്‍ഡിന് അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടര്‍ന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയുടെ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. ജേതാക്കള്‍ക്ക് ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.                                                                                                      തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.