ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

2021-07-31 17:07:56

    
    കാസര്‍കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സെക്രട്ടറിയായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എ സൈമ, ജോയിന്റ് സെക്രട്ടറിയായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ എന്നിവരും സംസ്ഥാന സമിതി അംഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഗ്രാമവികസന വകുപ്പ് അസിസ്റ്റന്‍് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ജനറല്‍ ഓഫീസില്‍ നടന്നു.                                                                                                                                                         തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.