ട്രോളിംഗ് നിരോധനം അവസാനിച്ച് മത്സ്യബന്ധന ബോട്ടുകൾ നാളെ കടലിലേക്ക്

2021-07-31 17:16:01

    
    സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന ബോട്ടുകള്‍ നാളെ (ഞായറാഴ്ച) അര്‍ദ്ധരാത്രി മുതൽ കടലിലേക്ക് കുതിക്കും. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്കുമടങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്തിത്തുടങ്ങി. എല്ലാ ബോട്ടുകളും ഒരുമിച്ച്‌ കടലില്‍ പോകാന്‍ ഇത്തവണ അനുവദിക്കില്ല.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുകളുള്ള ബോട്ടുകളെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കും. നൂറ് എച്ച്‌.പിക്ക് മുകളില്‍ ശേഷിയുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടുകള്‍ക്കാണ് നിയന്ത്രണം. ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കോവിഡ് ജാഗ്രതാപോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതിന് മുന്നോടിയായുള്ള പരിശോധന ആരംഭിച്ചു.                                                                                                                              തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.