"സൈബർ കുറ്റ കൃത്യങ്ങളുടെ കാണാപുറങ്ങൾ"- ഓണലൈൻ ബോധവൽക്കരണ ക്ലാസ്സ്

2021-07-31 17:17:25

    
    ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുട്ടികൾക്കും രക്ഷിതാക്കളുക്കുമായി "സൈബർ കുറ്റ കൃത്യങ്ങളുടെ കാണാപുറങ്ങൾ" എന്ന വിഷയത്തിൽ 02.08.21 തിങ്കളാഴ്ച്ച വൈകുന്നേരം 7.30 ന് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ചന്തേര പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പി ആർ വിഷയാവതരണം നടത്തും.സി.പി.റ്റി കൊല്ലം ജില്ലാ പ്രസിഡന്റ് 
ശ്രീ.ഷിബു റാവുത്തർ മുഖ്യാതിഥിയായി പങ്കെടുക്കും.

കോവിഡ് എന്ന മഹാമാരി കാരണം കുട്ടികളുടെ വിദ്യഭ്യാസം ഓൺലൈനായി മാറിയതിലൂടെ കുട്ടികളുടെ   മൊബൈൽ ഉപയോഗവും വർദ്ധിച്ചു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയവഴിയും മറ്റ് ഇന്റർനെറ്റ്‌ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സൈബർ കുറ്റ കൃത്യങ്ങൾ നടത്തുന്ന കുട്ടികളുടെയും, സൈബർ ചതിക്കുഴിയിൽ വീഴുന്ന കുട്ടികളുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ദുരുപയോഗങ്ങൾ തടയാനായി കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കേണ്ട വിഷയങ്ങൾ  അറിയാൻ  ഈ ക്ലാസ്സ് ഏവരും പ്രയോജനപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.

 മൊയ്‌തീൻ പുവടുക്ക
 94472 85790
ജയപ്രസദ് ബേഡകം
9895170445                                                                                                                                                                                                 തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.