ദേശീയ പാതയിൽ കോതകുളങ്ങരയിൽ മിനിലോറിക്ക് പിന്നിൽ ബൈക്കുകൾ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

2021-08-02 14:30:35

    
    അങ്കമാലി: ദേശീയ പാതയിൽ കോതകുളങ്ങരയിൽ മിനിലോറിക്ക് പിന്നിൽ ബൈക്കുകൾ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കരിപ്പുറത്ത് പരേതനായ ജയകുമാറിന്റെയും രമണിയമ്മയുടേയും മകൻ അനിൽകുമാർ (അനീഷ് , 37) ആണ് മരിച്ചത്.
മാറമ്പിള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി പരമേശ്വരി അപകട ദിവസം തന്നെ മരിച്ചിരുന്നു. അങ്കമാലി അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അനീഷ് ഇന്നലെ ഉച്ചകഴിഞ്ഞാണ് മരിച്ചത്. ഭാര്യ സിനിയുമൊത്ത് ഭാര്യവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുമ്പോഴായായിരുന്നു അപകടം. ഭാര്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ തെറിച്ചുവീണ അനിൽകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബന്ധുവിനോടൊപ്പം മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പരമേശ്വരി റോഡിൽ തെറിച്ച് വീണ് തൽക്ഷണം മരിക്കുകയായിരുന്നു. മെറ്റൽഷീറ്റ് കയറ്റി ചാലക്കുടി ഭാഗത്തു നിന്നു വന്ന മിനിലോറി യു ടേൺ എടുക്കവേ രണ്ട് ബൈക്കുകളും പിന്നിൽ ഇടിക്കുകയായിരുന്നു.
അനീഷിന്റെ ഭാര്യ സിനി മലപ്പുറം ന‌രിപ്പറമ്പ് തൈപ്പറമ്പ് കുടുംബാംഗമാണ്.                                                           തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.