സൂക്ഷിച്ചില്ലേൽ സ്ക്രാച്ച് കാർഡ് പണി തരും!! ഓൺലൈൻ പണമിടപാടിൽ വ്യാജ ഇടപാടുകൾ വർധിക്കുന്നു...

2021-08-02 14:31:35

    
    തിരുവനന്തപുരം : ഓൺലൈൻ പണമിടപാടുകൾ വർധിച്ചതിന് പിന്നാലെ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് തട്ടിവരുന്ന സംഘം ഇപ്പോൾ ഫോൺപേ, ഗൂഗിൾ പേ ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. നിരവധി ഉപയോക്താക്കളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. പണം അയയ്ക്കുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഓൺലൈൻ വഴി പണം കൈമാറ്റം ചെയ്യുന്ന ആളുകളുടെ മൊബൈലിലേക്ക് സ്ക്രാച്ച് കാർഡുകൾ അയച്ചുകൊടുത്തുകൊണ്ടാണ് പുതിയ തട്ടിപ്പ്. സമ്മാനത്തുക ലഭിക്കുന്നതിനായി മെസേജിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാനും ഉപയോക്താക്കളോട് ആവശ്യപ്പെടും. ഫോൺപേ, ഗൂഗിൾപേ എന്നിവയുടെ വെബ്സൈറ്റുകളിലേക്കാണ് എത്തുക. എന്നാൽലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ യഥാർത്ഥ വെബ്സൈറ്റിന് സമാനമായ വെബ്സൈറ്റിലാണ്. അതുകൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്ന് ഉപയോക്താക്കൾക്ക് സംശയം തോന്നുകയുമില്ല. ഇവിടെയാണ് സ്ക്രാച്ച് കാർഡുകൾ ലഭിക്കുക.

ഫോൺപേ ഉപയോക്താക്കൾക്ക് അഞ്ച് രൂപ മുതൽ 1000 രൂപ വരെയാണ് സ്ക്രാച്ച് കാർഡ് വഴി ലഭിക്കും. എന്നാൽ 3000 രൂപ വരെ സമ്മാനമായി ലഭിച്ചെന്നാണ് ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുക. തുടർന്ന് പ്രൈസ് മണി അക്കൌണ്ടിലേക്ക് അയയ്ക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനും നിർദേശിക്കും. ഇതിനടുത്ത് തന്നെ ഡെബിറ്റ് ഫ്രം അക്കൌണ്ട് എന്ന ഓപ്ഷനും നൽകിയിരിക്കും. എന്നാൽ ഇത് ശ്രദ്ധിക്കാതെ രണ്ടാമത്തെ ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നവരുടെ അക്കൌണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതാണ് തട്ടിപ്പിന്റെ രീതി. സൈബർ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പണം ഏത് അക്കൌണ്ടിലേക്കാണ് മാറ്റിയിട്ടുള്ളതെന്ന് കണ്ടെത്താൻ സാധിക്കില്ല. രാജ്യത്തിന് പുറത്തുള്ള വ്യാജ അക്കൌണ്ടുകളിലേക്കാണ് എത്തുക. എന്നാൽ ഇത് കണ്ടെത്തുന്നതിന് മുമ്പ് തന്നെ അക്കൌണ്ടുകൾ നീക്കം ചെയ്യും.                                                                                                                                                തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.