പിജി ഡോക്ടര്‍മാര്‍ ഇന്ന് സൂചനാ സമരത്തില്‍

2021-08-02 14:33:28

    
    സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ ഇന്ന് 12 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ സൂചന പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നുമാണ് പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ 12 മണിക്കൂര്‍ കൊവിഡ് ഇതര ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കും. അത്യാഹിത വിഭാഗത്തില്‍ സഹകരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം.
മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുമായാണ് ഇന്നലെ കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ ഉന്നതതലങ്ങളില്‍ അറിയിക്കാമെന്ന് ഡിഎംഇ ഉറപ്പുനല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയുമെടുക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സൂചനാ പണിമുടക്കിനുശേഷവും നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.                                                               തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.